കോവിഡ് പ്രതിരോധം: മുന്നണിപ്പോരാളികൾക്ക് സാമ്പത്തിക സഹായം നൽകാൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകാൻ നീക്കം. കോവിഡ് പ്രതിരോധത്തിന് സ്വന്തം ജീവിതംപോലും അവഗണിച്ച് മുൻനിരയിലുണ്ടായിരുന്നവർക്ക് അർഹിക്കുന്ന ആദരവ് നൽകണമെന്ന അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിർദേശത്തിെൻറ ചുവടുപിടിച്ചാണ് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകാൻ സർക്കാർ നീക്കം ആരംഭിച്ചത്. ജീവനക്കാരെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് സാമ്പത്തിക സഹായം നൽകുക. കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ആരോഗ്യ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ജീവനക്കാരാണ് ഒന്നാം വിഭാഗത്തിൽ.
സംശയ സാഹചര്യത്തിലുള്ളവരുമായി ഇടപെടേണ്ടിവരുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാരാണ് രണ്ടാം വിഭാഗത്തിൽ. ക്ലിനിക്കുകളിലെയും അതിർത്തി ചെക്ക്പോസ്റ്റുകളിലെയും ക്വാറൻറീൻ സെൻററുകളിലെയും ജീവനക്കാർ ഇൗ വിഭാഗത്തിൽപെടുന്നു. കർഫ്യൂ സമയത്ത് ജോലി ചെയ്യേണ്ടിവരുന്ന മറ്റുള്ളവരാണ് മൂന്നാം വിഭാഗത്തിൽ. മൂന്നു വിഭാഗത്തിനും വ്യത്യസ്ത രീതിയിലാവും സാമ്പത്തിക സഹായം. വൈറസ് ബാധിച്ച് മരിച്ചവരെ രക്തസാക്ഷികളായി പരിഗണിക്കുന്നതും സേവനത്തിനിടെ വൈറസ് ബാധിതരാവുന്നവർക്ക് രോഗമുക്തി നേടുന്നതുവരെ പ്രത്യേക അലവൻസ് നൽകുന്നതും ആലോചനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
