Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​...

കോവിഡ്​ റി​പ്പോർട്ട്​: ഷാമിയ, സഅദ്​ അബ്​ദുല്ല സഹകരണ സംഘങ്ങൾ പൂട്ടി

text_fields
bookmark_border
കോവിഡ്​ റി​പ്പോർട്ട്​: ഷാമിയ, സഅദ്​ അബ്​ദുല്ല സഹകരണ സംഘങ്ങൾ പൂട്ടി
cancel

കുവൈത്ത്​ സിറ്റി: ഷാമിയ, സഅദ്​ അൽ അബ്​ദുല്ല എന്നിവിടങ്ങളിലെ സഹകരണ സംഘങ്ങൾ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ പൂട്ടി. കഴിഞ്ഞ ആഴ്​ച ഷാമിയയിലെ സഹകരണ സംഘത്തിൽ സന്നദ്ധ സേവനം അനുഷ്​ഠിച്ചിരുന്നയാൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. സഅദ്​ അൽ അബ്​ദുല്ലയിൽ ജീവനക്കാരനാണ്​ വൈറസ്​ ബാധിച്ചത്​. രാജ്യത്തെ വിവിധ സഹകരണ സംഘങ്ങളിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്യുന്നത്​ ആശങ്കാജനകമാണ്​. വ്യാപാര സ്ഥാപനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയശേഷം സഹകരണ സംഘങ്ങളെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നുണ്ട്​.


മാസ്​കും കൈയുറയും ധരിപ്പിച്ച്​ സാമൂഹിക അകലം പാലിക്കുന്ന വിധത്തിൽ നിയന്ത്രിച്ച്​ മാത്രമേ ആളുകളെ ജംഇയ്യകളിലേക്ക്​ കടത്തിവിടുന്നുള്ളൂ. പ്രവേശന കവാടങ്ങളിൽ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ മേൽനോട്ടത്തിനുണ്ട്​. എന്നിട്ടും വിവിധ സഹകരണ സംഘങ്ങളിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്യുന്നു. രാജ്യത്തെ വിവിധ സഹകരണ സംഘങ്ങളിൽ പത്തിലേറെ ജീവനക്കാർക്ക്​ കോവിഡ്​ ബാധിച്ചു. ഇൗ കേന്ദ്രങ്ങളിൽ അധികൃതർ അണുനശീകരണം നടത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - covid-kuwait-gulf news
Next Story