Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത്​ കോവിഡ്​ പരിശോധന 10 ലക്ഷം കവിഞ്ഞു

text_fields
bookmark_border
718 പേർക്കുകൂടി കോവിഡ്​; 751 പേർക്ക്​ രോഗമുക്തി •ഇനി ചികിത്സയിൽ 8473 പേർ; മൂന്നുമരണം
കുവൈത്ത്​ കോവിഡ്​ പരിശോധന 10 ലക്ഷം കവിഞ്ഞു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇതുവരെ കോവിഡ്​ പരിശോധന നടത്തിയവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതുവരെ 10,01,250 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ പരിശോധന നടത്തിയത്​. വെള്ളിയാഴ്​ച 718 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,35,650 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. 751 പേർ ഉൾപ്പെടെ 1,26,344 പേർ രോഗമുക്തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 833 ആയി. ബാക്കി 8473 പേരാണ്​ ചികിത്സയിലുള്ളത്​.

110 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 7834 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ദിവസത്തെ പോലെ 110 ആയി തുടർന്നു. മരണം ഒന്ന്​ കുറഞ്ഞപ്പോൾ രോഗമുക്തി പുതിയ കേസുകളെക്കാൾ അധികമായതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞു. പുതിയ കേസുകളും​ രോഗമുക്തിയും രണ്ടു മാസത്തിലേറെയായി​ ഏകദേശം ഒപ്പത്തിനൊപ്പമാണ്​. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടു മാസത്തിലേറെയായി 8000ത്തിന്​ മുകളിലായി​ തുടരുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story