Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​...

കോവിഡ്​ പ്രതിരോധത്തിന്​ കുവൈത്ത്​ വക 100 ദശലക്ഷം ഡോളർ

text_fields
bookmark_border
കോവിഡ്​ പ്രതിരോധത്തിന്​ കുവൈത്ത്​ വക 100 ദശലക്ഷം ഡോളർ
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധത്തിന്​ യൂറോപ്യൻ കമീഷൻ സംഘടിപ്പിച്ച കൊറോണ വൈറസ്​ ഗ്ലോബൽ റെസ്​പോൺസ്​ പരിപാടിയിൽ കുവൈത്ത്​ 100 ദശലക്ഷം അമേരിക്കൻ ഡോളർ വാഗ്​ദാനം ചെയ്​തു. മേയ്​ നാലിന്​ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളുടെ സംഭാവന പട്ടിക കഴിഞ്ഞ ദിവസം യൂറോപ്യൻ യൂനിയൻ പുറത്തുവിട്ടു. വിർച്വൽ പരിപാടിയിൽ കുവൈത്ത്​ അമീറിനെ പ്രതിനിധാനം ചെയ്​ത്​​ വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​ ആണ്​ പ​െങ്കടുത്തത്​. 

കോവിഡ്​ തുടച്ചുനീക്കുംവരെ ​അന്താരാഷ്​ട്ര സമൂഹത്തോട്​ ചേർന്നുനിന്ന്​ കുവൈത്ത്​ പ്രവർത്തിക്കുമെന്നും ഇനിയും ആവശ്യ​മെങ്കിൽ സാമ്പത്തിക സഹായം നൽകുമെന്നും യൂറോപ്യൻ യൂനിയനിലെ കുവൈത്ത്​ അംബാസഡർ ജാസിം അൽ ബുദൈവി പറഞ്ഞു. കോവിഡ്​ പ്രതിരോധത്തി​ലെ കുവൈത്തി​​െൻറ അനുഭവസമ്പത്ത്​ അന്താരാഷ്​ട്ര സമൂഹവുമായി പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്​സിൻ കണ്ടെത്തുക, ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുക, പരിശോധന സംവിധാനങ്ങൾ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾക്കാണ്​ കൊറോണ വൈറസ്​ ഗ്ലോബൽ റെസ്​പോൺസ്​ പരിപാടി സംഘടിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsdolarcovid
News Summary - covid-kuwait-dolar-kuwait-gulf news
Next Story