Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ കു​ട്ടി​ക​ളി​ലും കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു

text_fields
bookmark_border
കു​വൈ​ത്തി​ൽ കു​ട്ടി​ക​ളി​ലും കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കു​ട്ടി​ക​ളി​ലും കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ കു​ട്ടി​ക​ളി​ൽ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്​ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. ശൈ​ഖ്​ ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ ദി​വ​സം അ​ഞ്ചു​മു​ത​ൽ എ​ട്ട്​ കു​ട്ടി​ക​ളെ വ​രെ കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​യി ക​ണ്ടെ​ത്തു​ന്നു​ണ്ട്. സെ​പ്​​റ്റം​ബ​റോ​ടെ സ്​​കൂ​ൾ തു​റ​ന്ന്​ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം സാ​ധ്യ​മാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കു​ട്ടി​ക​​ളി​ലെ കോ​വി​ഡ്​ വ​ർ​ധ​ന.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ച്​ 16 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മേ കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്നു​ള്ളൂ. ഇൗ ​പ്രാ​യ​ത്തി​ന്​ താ​ഴെ​യു​ള്ള​വ​രി​ലും വൈ​റ​സ്​ ബാ​ധ ക​ണ്ടു​വ​രു​ന്നു. കു​ട്ടി​ക​ളി​ൽ മ​ര​ണ നി​ര​ക്ക്​ കൂ​ടു​ത​ല​ല്ല എ​ന്ന​ത്​ ആ​ശ്വാ​സ​മാ​ണ്. വൈ​റ​സ്​ വ്യാ​പ​നം സം​ഭ​വി​ക്കാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ന​ട​ത്തി​യാ​കും സ്​​കൂ​ളു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക. സെ​പ്​​റ്റം​ബ​റോ​ടെ 20 ല​ക്ഷം പേ​ർ​ക്ക്​ രാ​ജ്യ​ത്ത്​ വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrencovidincreasing
Next Story