Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: കൂവൈത്ത്​...

കോവിഡ്​: കൂവൈത്ത്​ നിവാസികളിൽ നാലിലൊരാളിൽ പരിശോധന

text_fields
bookmark_border
കോവിഡ്​: കൂവൈത്ത്​ നിവാസികളിൽ നാലിലൊരാളിൽ പരിശോധന
cancel

കുവൈത്ത്​ സിറ്റി: സ്വദേശികളും വിദേശികളുമായ കുവൈത്ത്​ നിവാസികളിൽ 24 ശതമാനത്തിന്​ ഇതുവരെ കോവിഡ്​ പരിശോധന നടത്തി. 10,23,159 പേർക്കാണ്​ കുവൈത്തിൽ ഇതുവരെ ​കോവിഡ്​ പരിശോധന നടത്തിയത്​.

ഇത്​ ജനസംഖ്യയുടെ 24 ശതമാനം വരും. ജനസംഖ്യയുമായി താരതമ്യം ചെയ്യു​േമ്പാൾ കൂടിയ നിരക്കിൽ കോവിഡ്​ പരിശോധന നടത്തിയ രാജ്യങ്ങളിലൊന്നാണ്​ കുവൈത്ത്​. സർക്കാർ തലത്തിൽ വിദേശികൾക്ക്​ ഉൾപ്പെടെ സൗജന്യമായാണ്​ കോവിഡ്​ പരിശോധന നടത്തുന്നത്​. നേരത്തേ നടത്തിയിരുന്നതു​ പോലെ വ്യാപന പരിശോധന ഇപ്പോൾ ഇല്ലെങ്കിലും രോഗബാധ സംശയിക്കുന്നവർക്കും കാര്യമായ ശാരീരിക അസ്വസ്ഥതകളുള്ളവർക്കും സൗജന്യമായി പരിശോധനയും ആവശ്യ​മെങ്കിൽ ചികിത്സയും നൽകുന്നു. രോഗ സംശയവുമായി ആശുപത്രിയിൽ എത്തുന്നവർക്ക്​ പുറമെ ആ​രോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഫീൽഡിൽ റാൻഡം അടിസ്ഥാനത്തിലും പരിശോധന നടത്തുന്നു.

കോവിഡ്​ പ്രതിസന്ധിയുടെ തുടക്കകാലത്ത്​ മിഷ്​രിഫ്​ അന്താരാഷ്​ട്ര എക്​സിബിഷൻ സെൻററിൽ വൻ സന്നാഹം സ്ഥാപിച്ച്​ വിദേശികൾക്ക്​ കോവിഡ്​ പരിശോധന നടത്തിയിരുന്നു. വിദേശത്തുനിന്ന്​ സമീപസമയത്ത്​ എത്തിയ മുഴുവൻ വിദേശികൾക്കും പരിശോധന നടത്തി. വൈറസ്​ ബാധിത രാജ്യങ്ങളിൽനിന്ന്​ വന്ന വിദേശികൾക്ക്​ ഇവിടെയെത്തി പരിശോധന നടത്താനായിരുന്നു നിർദേശം നൽകിയിരുന്നത്​. ഇതെല്ലാം സൗജന്യമായിരുന്നു. അധിക ബാധ്യതയുടെ സമ്മർദം കുറക്കാൻ കഴിയുന്നത്ര വിദേശികളെ കയറ്റിയയക്കണമെന്ന നിർദേശം കുവൈത്ത്​ ഭരണകൂടം തുടക്കത്തിലേ തള്ളിയിരുന്നു. ആരോഗ്യ മന്ത്രാലയത്തി​െൻറ നിരീക്ഷണത്തിൽ കഴിയുന്ന വിദേശികൾക്കും സ്വദേശികൾക്കും ഒരു കുറവും വരാ​തിരിക്കാൻ അധികൃതർ സദാ ജാഗ്രതയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid kuwaitCovid gulf
Next Story