Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right122...

122 ഇന്ത്യക്കാർക്കുകൂടി കോവിഡ്​ 

text_fields
bookmark_border
122 ഇന്ത്യക്കാർക്കുകൂടി കോവിഡ്​ 
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 122 ഇന്ത്യക്കാർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. എല്ലാവരും നേരത്തേ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്​. ഇതോടെ കുവൈത്തിലെ കോവിഡ്​ ബാധിതരായ ഇന്ത്യക്കാർ 2212 ആയി. രണ്ട്​ ഇന്ത്യക്കാരടക്കം അഞ്ചുപേരുടെ മരണം ഞായറാഴ്​ച സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 38ഉം ഇന്ത്യക്കാരുടെ മരണം 14ഉം ആയി. ഞായറാഴ്​ച മരണം സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ ഒരാൾ കോഴിക്കോട്​ മാങ്കാവ്​ സ്വദേശി മഹ്​റൂഫ്​ (43) ആണ്​. 

364 പേർക്കാണ്​ പുതുതായി വൈറസ്​ സ്ഥിരീകരിച്ചത്​. ഇതിൽ 14 പേർ വിദേശത്തുനിന്ന്​ വന്നവരും 348 പേർ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്​.  ബ്രിട്ടനിൽനിന്ന്​ വന്ന 14 കുവൈത്തികൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 53 കുവൈത്തികൾ, 122 ഇന്ത്യക്കാർ, 75 ഇൗജിപ്​തുകാർ, 37 ബംഗ്ലാദേശികൾ, ഒമ്പത്​ ഫിലിപ്പീനികൾ, ഒമ്പത്​ സിറിയക്കാർ, എട്ട്​ പാകിസ്​താനികൾ, ആറ്​ ബിദൂനികൾ, ആറ്​ നേപ്പാൾ പൗരന്മാർ, അഞ്ച്​ തുർക്കി പൗരന്മാർ, നാല്​ ശ്രീലങ്കക്കാർ, മൂന്ന്​ സൗദി പൗരന്മാർ, മൂന്ന്​ ഫലസ്​തീൻ പൗരന്മാർ, രണ്ട്​ ഇറ്റാലിയൻ പൗരന്മാർ, മലാവി, ലബനാൻ, യമൻ, ഇന്തോനേഷ്യ, ജോർഡൻ, ഇ​​ത്യോപ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒാരോരുത്തർ എന്നിവർക്ക്​ നേരത്തെ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്​ വൈറസ്​ പിടിപെട്ടത്​. 
രണ്ട്​ കുവൈത്തികൾക്ക്​ എങ്ങനെയാണ്​​ വൈറസ്​ ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsIndia News
News Summary - covid-india-kuwait-gulf news
Next Story