Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅരിയും ഗ്യാസും...

അരിയും ഗ്യാസും തീരുന്നു; ആശങ്കയിൽ ജലീബ്​, മഹബൂല നിവാസികൾ

text_fields
bookmark_border
അരിയും ഗ്യാസും തീരുന്നു; ആശങ്കയിൽ ജലീബ്​, മഹബൂല നിവാസികൾ
cancel
camera_alt??????? ??????????? ??????? ??? ??????????????? ??? ??????????

കുവൈത്ത്​ സിറ്റി: ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തുനിന്ന്​ സാധനങ്ങൾ വരുന്നത്​ നിലച്ച ജലീബ്​ അൽ ശുയൂഖ്​, മ ഹബൂല പ്രദേശങ്ങളിലുള്ളവർ കനത്ത ആശങ്കയിൽ. അവശ്യ ഭക്ഷ്യവസ്​തുക്കളും ഗ്യാസും തീർന്നുകൊണ്ടിരിക്കുകയാണ്​. പ്രദേ ശത്തിനകത്തെ സഞ്ചാരത്തിന്​ അനുമതിയുണ്ടെങ്കിലും സാധനങ്ങളുടെ ലഭ്യതക്കുറവാണ്​ അലട്ടുന്നത്​.

ബഖാലകളിൽ സാധന ങ്ങൾ തീർന്നുകൊണ്ടിരിക്കുകയാണ്​. റെസ്​റ്ററൻറുകളിലും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും തീർന്നുകൊണ്ടിരിക്കു ന്നതിനാൽ എത്ര ദിവസം കൂടി സുഗമമായി പ്രവർത്തിക്കാൻ കഴിയുമെന്ന്​ ആശങ്കയുണ്ട്​.

പുറത്തുനിന്നുള്ള വാഹനങ്ങൾ ജ ലീബ്​ അൽ ശുയൂഖ്​, മഹ്​ബൂല പ്രദേശങ്ങളിലേക്ക്​ കടത്തിവിടുന്നില്ല. ഇവിടെനിന്ന്​ പുറത്തേക്കും ആരെയും വിടുന്നില്ല.

ബഖാലകളിലും റെസ്​റ്ററൻറുകളിലും സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക്​ പ്ര​ത്യേകാനുമതി നൽകിയാൽ ഇൗ പ്രശ്​നം പരിഹരിക്കാൻ കഴിയും. ഗ്യാസ്​ സ്​റ്റേഷനുകളിൽ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​. കോവിഡ്​ കാലത്തെ സർക്കാർ മാർഗനിർദേശപ്രകാരമുള്ള ഒരു മീറ്റർ അകലം പാലിക്കപ്പെട്ടില്ല.

തിരക്ക്​ നിയന്ത്രിക്കാൻ പൊലീസും പാടുപെട്ടു. കുബ്ബൂസ്​ ഫാക്​ടറികൾക്ക്​ മുന്നിലും നീണ്ടനിര കാണപ്പെട്ടു. പുതിയ സ്​റ്റോക്ക്​ എത്തിയില്ലെങ്കിൽ നിലവിലെ സ്​റ്റോക്ക്​ ഒന്നോ ​രണ്ടോ ദിവസത്തിനുള്ളിൽ തീരും.

ലോക്​ ഡൗൺ രണ്ടാഴ്​ചയെങ്കിലും വേണ്ടിവരുമെന്നാണ്​ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയത്​. ഇത്​ കൂടുതൽ ദിവസങ്ങളിലേക്ക്​ നീളാനുള്ള സാധ്യതയും തള്ളാനാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - covid gulf updates kuwait
Next Story