കുവൈത്തിൽ ബംഗ്ലാദേശ്, ഈജിപ്ത് പൗരന്മാരായ കോവിഡ് ബാധിതർ വർധിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ച കുവൈത്തിലെ ഇന്ത്യക്കാരായ കോവിഡ് ബാധിതരുടെ എണ്ണമാണ് കുതിച്ചുകയറിയിരുന്നത െങ്കിൽ ഇപ്പോൾ ബംഗ്ലാദേശ്, ഈജിപ്ത് പൗരന്മാർക്കിടയിലാണ് രോഗം വർധിച്ചുവരുന്നത്. ഇന്ത്യക്കാരിലും വർധിക്കുന്നുവെങ്കിലും കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുേമ്പാൾ സാമൂഹിക വ്യാപനത്തിെൻറ അടുത്ത തലത്തിലേക്ക് ഉയർന്നിട്ടില്ല.
ബുധനാഴ്ച 92 ബംഗ്ലാദേശികൾക്കാണ് കോവിഡ് ബാധിച്ചത്. 50 ഇൗജിപ്തുകാർക്കും ബാധിച്ചു. 384 ബംഗ്ലാദേശികൾക്കും 395 ഇൗജിപ്തുകാർക്കുമാണ് ഇപ്പോൾ കുവൈത്തിൽ വൈറസ് ബാധയുള്ളത്. ഇൗ രാജ്യങ്ങളിലെ നിരവധി പേർ നിരീക്ഷണത്തിലുമുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും എണ്ണത്തിൽ വർധനവുണ്ടാവാൻ സാധ്യതയുണ്ട്.
പാകിസ്താൻ, ഇറാൻ, ഫിലിപ്പീൻസ്, നേപ്പാൾ, സിറിയ, ജോർഡൻ, ലബനാൻ, ശ്രീലങ്ക എന്നീ രാജ്യക്കാരും ബിദൂനികളും തൊട്ടുപിന്നാലെ ഒറ്റയക്കത്തിൽ വർധിച്ചുവരുന്നുണ്ട്. കുവൈത്തികളുടെ എണ്ണത്തിലും സമീപ ദിവസങ്ങളിൽ കൂടിവരുന്നുവെങ്കിലും അത് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്ന ബൃഹത് ദൗത്യം ആരംഭിച്ചതിെൻറ ഫലമാണ്.
അവരെ നേരിട്ട് നിരീക്ഷണത്തിന് കീഴിലാക്കുന്നത് കൊണ്ട് വ്യാപന സാധ്യത കുറവാണ്. എന്നാൽ, ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്താൻ കഴിയാത്ത ഏതാനും കേസുകൾ എല്ലാ ദിവസവും ഉണ്ട്. ഇതാണ് ഏറ്റവും അപകടകരം. ഇതിലും കുവൈത്തികളാണ് കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
