കുവൈത്തിൽ ഏഴ് പാർലമെൻറ് അംഗങ്ങൾക്ക് കോവിഡ്
text_fieldsസഫ അൽ ഹാഷിം, അബ്ദുൽ വഹാബ് ബാബ്തൈൻ, സഅദൂൻ അൽ ഹമാദ്, ഫൈസൽ അൽ കന്ദരി, ആദിൽ അൽ ദംഹി, യൂസുഫ് അൽ ഫദ്ദാല, മുഹമ്മദ് അൽ ദലാൽ
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിലെ ഏഴ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ അൽ അൽ ഹാഷിം, അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, സഅദൂൻ അൽ ഹമാദ്, ഫൈസൽ അൽ കന്ദരി, ആദിൽ അൽ ദംഹി, യൂസുഫ് അൽ ഫദ്ദാല, മുഹമ്മദ് അൽ ദലാൽ എന്നീ എം.പിമാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇക്കാരണത്താൽ ചൊവ്വാഴ്ച നടക്കേണ്ട പാർലമെൻറ് സെഷൻ ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശപ്രകാരം സ്പീക്കർ മർസൂഖ് അൽ ഗാനിം റദ്ദാക്കിയിരുന്നു. ഇൗ മാസം പുതിയ കോവിഡ് കേസുകൾ താരതമ്യേന കൂടുതലാണ്.പുതിയ കേസുകളിൽ അധികവും സ്വദേശികൾക്കാണ്. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിെൻറ അഞ്ചാംഘട്ടത്തിലേക്ക് ഇപ്പോൾ കടക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനിച്ചത് ഇൗ പശ്ചാത്തലത്തിലാണ്.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുഴുവൻ രാജ്യനിവാസികളോടും ആവശ്യപ്പെട്ടു.

