1652 പേർക്ക് കോവിഡ്; 1663 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 1652 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,53,133 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 1663 പേർ ഉൾപ്പെടെ 3,32,678 പേർ രോഗമുക്തി നേടി. പത്തുപേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1943 ആയി. 13,772 പേർക്കുകൂടിയാണ് പരിശോധന നടത്തിയത്. 12 ശതമാനമാണ് രോഗസ്ഥിരീകരണം. 18,512 പേരാണ് ചികിത്സയിൽ കഴിയുന്നത്.
280 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. സമീപ ആഴ്ചകളിൽ പുതിയ കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കൂടിവരുകയാണ്.ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അധികൃതർ ആവശ്യപ്പെട്ടു.

