1558 പേർക്കുകൂടി കോവിഡ്; 1592 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 1558 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,51,481 പേർക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 1592 പേർ ഉൾപ്പെടെ ഇതുവരെ 3,31,015 പേർ രോഗമുക്തി നേടി.
14 പേർകൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1933 ആയി. 12,218 പേർക്കുകൂടിയാണ് പരിശോധന നടത്തിയത്. 12.75 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.18,533 പേർ ചികിത്സയിൽ കഴിയുന്നു. 272 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഉയർന്ന മരണനിരക്ക് ആശങ്കപ്പെടുത്തുന്നതാണ്.
സമീപ ആഴ്ചകളിൽ പുതിയ കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കൂടിവരുകയാണ്.ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അധികൃതർ ആവശ്യപ്പെട്ടു.

