കോവിഡ്: 862 പുതിയ കേസുകൾ; 934 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 862 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,83,322 പേർക്കാണ് വൈറസ് ബാധിച്ചത്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ മരണം 1039 ആയി. 934 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,71,260 പേരാണ്. ബാക്കി 11,023 പേർ ചികിത്സയിലാണ്. 146 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേരുടെ കുറവുണ്ടായി. 7601 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 17,25,698 പേർക്ക് വൈറസ് പരിശോധന നടത്തി. വീണ്ടും പുതിയ കേസുകൾ കുറഞ്ഞ് രോഗമുക്തി വർധിച്ചത് അൽപം ആശ്വാസമായി. അതേസമയം, പ്രതിദിന കേസുകൾ വലിയ തോതിൽ കുറയാത്തതും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും ആശങ്കക്ക് വക നൽകുന്നു. പരിശോധന നിരക്ക് കുറവായത് ശനിയാഴ്ച കേസുകൾ കുറയാൻ കാരണമായിട്ടുണ്ട്.
രാജ്യത്തെ ആശുപത്രികളിൽ ലഭ്യമായ െഎ.സി.യു വാർഡുകളുടെ മൂന്നിലൊന്ന് ഇതിനകം നിറഞ്ഞു. കൂടുതൽ െഎ.സി.യു വാർഡ് സ്ഥാപിച്ച് ചികിത്സ ശേഷി വർധിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നു.രണ്ടാഴ്ചക്കിടെ ഒന്നര ഇരട്ടിയിലധികമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിൽ വർധനവുണ്ടായത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണ സംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനവുണ്ട്.

