കോവിഡ്: 586 പുതിയ കേസുകൾ; 545 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 586 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,65,843 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 545 പേർ ഉൾപ്പെടെ 1,58,476 പേർ രോഗമുക്തി നേടി. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്തെ കോവിഡ് മരണം 959 ആയി തുടരുകയാണ്. ബാക്കി 6408 പേരാണ് ചികിത്സയിലുള്ളത്. 54 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ നാലുപേർ കുറഞ്ഞു. 8681 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 15,38,262 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
മൂന്നുമാസത്തെ കൂടിയ നിരക്കിലാണ് ഒരാഴ്ചയായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കുറഞ്ഞതും മരണം റിപ്പോർട്ട് ചെയ്യാത്തതും ആശ്വാസമായി.നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും ജനുവരിയിൽ പുതിയ കേസുകൾ വർധിക്കുകയായിരുന്നു. അടുത്തമാസം എന്താകുമെന്നാണ് ഉറ്റുനോക്കുന്നത്.

