കോവിഡ്: 580 പുതിയ കേസുകൾ; 436 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 580 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,62,862 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 436 പേർ ഉൾപ്പെടെ 1,55,739 പേർ രോഗമുക്തി നേടി. മരണം റിപ്പോർട്ട് ചെയ്തില്ല. ഇതോടെ രാജ്യത്തെ കോവിഡ് മരണം 954 ആയി തുടരുകയാണ്. ബാക്കി 6166 പേരാണ് ചികിത്സയിലുള്ളത്. 44 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 11,419 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 14,90,949 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. പ്രതിദിന മരണം കഴിഞ്ഞ ആഴ്ചകളിൽ വർധിച്ചുവരുകയാണ്. മൂന്നുമാസത്തെ കൂടിയ നിരക്കിലാണ് ബുധനാഴ്ച പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
മരണം റിപ്പോർട്ട് ചെയ്യാത്തതും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം വർധിക്കാത്തതുമാണ് ആശ്വാസം. നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും ജനുവരിയിൽ പുതിയ കേസുകൾ വർധിക്കുകയായിരുന്നു.

