കോവിഡ്: 492 പുതിയ കേസുകൾ; 513 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 492 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,61,777 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 513 പേർ ഉൾപ്പെടെ 1,54,766 പേർ രോഗമുക്തി നേടി. രണ്ടുമരണം റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ കോവിഡ് മരണം 954 ആയി. ബാക്കി 6057 പേരാണ് ചികിത്സയിലുള്ളത്. 51 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 7928 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
ആകെ 14,71,104 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. തുടർച്ചയായ രണ്ടാം ദിവസവും പുതിയ കേസുകളേക്കാൾ അധികം രോഗമുക്തിയുണ്ടായത് ആശ്വാസമാണ്. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കുറവുണ്ടായി. ഇൗ മാസം ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ഇങ്ങനെയുണ്ടായത്.
നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും ജനുവരിയിൽ പുതിയ കേസുകൾ വർധിക്കുകയായിരുന്നു.
ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. മൂന്നു മാസം മുമ്പ് 3000ത്തിനടുത്ത് പേർ മാത്രം ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്താണ് 6057ലെത്തിയത്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈത്തിൽ രണ്ടുപേരിൽ കണ്ടെത്തുകയും ചെയ്തു.

