കോവിഡ്: 427 പുതിയ കേസുകൾ രണ്ടുമരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 427 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,53,900 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 245 പേർ ഉൾപ്പെടെ 1,48,728 പേർ രോഗമുക്തി നേടി. രണ്ടുപേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 942 ആയി.
ബാക്കി 4230 പേരാണ് ചികിത്സയിലുള്ളത്. 51 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 8015 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 13,19,646 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. പുതിയ കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായതിനാൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം വർധിച്ചു.
പ്രതിദിനം പരിശോധന നടത്തുന്നതും ഗണ്യമായി വർധിച്ചിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിൽ കേസുകൾ ഗണ്യമായി കുറഞ്ഞതിനു ശേഷമാണ് ജനുവരിയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. നവംബർ, ഡിസംബറിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്.
എന്നാൽ, ജനുവരിയിൽ പുതിയ കേസുകൾ കൂടുതലാണ്.ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.
വാക്സിനേഷൻ: സംശയ നിവാരണത്തിന് ടോൾഫ്രീ നമ്പർ
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിനേഷൻ സംബന്ധിച്ച സംശയങ്ങൾ അകറ്റാൻ ആരോഗ്യ മന്ത്രാലയം ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തി. 151 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് സംശയങ്ങൾ ചോദിക്കാവുന്നതാണ്.

