Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: 172 പുതിയ കേസുകൾ; 250 രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 172 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,49,449 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 250 പേർ ഉൾപ്പെടെ 145,380 പേർ രോഗമുക്തി നേടി. മൂന്നു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 929 ആയി. ബാക്കി 3140 പേരാണ് ചികിത്സയിലുള്ളത്. 36 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2132 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 12,41,264 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. പുതിയ കേസുകളും ചികിത്സയിലുള്ളവരുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണവും മരണനിരക്കും മൊത്തത്തിൽ കുറഞ്ഞുവരുന്നു.
Next Story

