കോവിഡ്: 244 പുതിയ കേസുകൾ; 286 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച 339 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,47,775 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 286 പേർ ഉൾപ്പെടെ 1,43,641 പേർ രോഗമുക്തി നേടി. രണ്ടു മരണം റിപ്പോർട്ട് ചെയ്തു.ഇതോടെ, രാജ്യത്തെ കോവിഡ് മരണം 918 ആയി. ബാക്കി 3216 പേരാണ് ചികിത്സയിലുള്ളത്.
57 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4756 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 12,14,147 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
തീവ്രപരിചരണ വിഭാഗത്തിൽ ആറുപേർ കൂടിയപ്പോൾ മരണം ഒന്നുകുറഞ്ഞു. പുതിയ കേസുകൾ കുറയുകയും രോഗമുക്തി വർധിക്കുകയും ചെയ്തു. പുതിയ കേസുകളും ചികിത്സയിലുള്ളവരുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണവും മരണനിരക്കും മൊത്തത്തിൽ കുറഞ്ഞുവരുന്നു.
രണ്ടുമാസത്തിനിടെ കുവൈത്തിലെ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായി. നവംബർ, ഡിസംബറിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്.

