കോവിഡ്: 230 പുതിയ കേസുകൾ; 306 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 230 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,44,599 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 306 പേർ ഉൾപ്പെടെ 1,40,341 പേർ രോഗമുക്തി നേടി. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 897 ആയി. ബാക്കി 3361 പേരാണ് ചികിത്സയിലുള്ളത്.
84 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4626 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 11,46,420 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. പുതിയ കേസുകൾ കുറഞ്ഞെങ്കിലും ആറു മരണം റിപ്പോർട്ട് ചെയ്തതും രോഗമുക്തി നിരക്ക് കുറഞ്ഞതും നിരാശജനകമായി. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ അധികമാണ് രോഗമുക്തി.
അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുകയാണ്. പുതിയ കേസുകളുടെയും മരണങ്ങളുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാവുന്നതിെൻറ ലക്ഷണമായി വിലയിരുത്തുന്നുണ്ട്.

