കോവിഡ്: 268 പുതിയ കേസുകൾ; 509 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 268 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന കോവിഡ് കേസ് കഴിഞ്ഞ ദിവസം 350ന് മുകളിലേക്ക് കയറിയത് വീണ്ടും കുറഞ്ഞു. ഇതുവരെ 1,43,260 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 509 പേർ ഉൾപ്പെടെ 1,38,134 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 882 ആയി. ബാക്കി 4244 പേരാണ് ചികിത്സയിലുള്ളത്. 79 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 6435 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 11,07,581 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ഏതാനും ദിവസമായി പുതിയ കേസുകൾ കുറഞ്ഞുവരുന്നു.
രോഗമുക്തി 500നുമേൽ തുടരുന്നുമുണ്ട്. അതുകൊണ്ടുതന്നെ ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെയും മരണങ്ങളുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാവുന്നതിെൻറ ലക്ഷണമായി വിലയിരുത്തുന്നുണ്ട്. പ്രതിദിന കോവിഡ് പരിശോധനയുടെ അഞ്ച് ശതമാനം മാത്രമാണ് പോസിറ്റീവ് കാണുന്നത്.

