556 പേർക്കുകൂടി കോവിഡ്; 627 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 556 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,37,885 പേർക്കാണ് വൈറസ് ബാധിച്ചത്. 627 പേർ ഉൾപ്പെടെ 1,29,041 പേർ രോഗമുക്തി നേടി. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 848 ആയി. ബാക്കി 7996 പേരാണ് ചികിത്സയിലുള്ളത്.
105 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 6521 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,23,159 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ 10 പേർ കുറഞ്ഞു. ഏതാനും ദിവസങ്ങൾക്കു ശേഷവും പുതിയ കേസുകളും മരണവും കൂടി.
നവംബറിൽ കോവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞുവരുന്നതിനാൽ അടുത്തമാസം നിർണായകമാണ്. മാസങ്ങൾക്കുശേഷം ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിൽ താഴെയായി. രോഗമുക്തരുടെ എണ്ണത്തിലുണ്ടായ വർധനയാണ് ഇതിന് കാരണം. ഏതാനും ദിവസമായി പുതിയ കേസുകളെക്കാൾ കൂടുതലാണ് രോഗമുക്തി.

