735 പേർക്കുകൂടി കോവിഡ്; 738 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 735 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,32,478 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 738 പേർ ഉൾപ്പെടെ 1,23,314 പേർ രോഗമുക്തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 816 ആയി.
ബാക്കി 8348 പേരാണ് ചികിത്സയിലുള്ളത്. 120 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 8348 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 9,71,489 പേർക്ക് കുവൈത്തിൽ കോവിഡ് പരിശോധന നടത്തി. തീവ്രപരിചരണ വിഭാഗത്തിൽ 90 ശതമാനവും കുവൈത്തികളാണ്. പുതിയ കേസുകളും രോഗമുക്തിയും രണ്ടുമാസത്തിലേറെയായി ഏകദേശം ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിന് മുകളിലായി തുടരുകയാണ്.

