Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

763 പേർക്ക്​ കൂടി കോവിഡ്​; 662 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
ഇനി ചികിത്സയിൽ 8307 പേർ; അഞ്ചുമരണം
763 പേർക്ക്​ കൂടി കോവിഡ്​; 662 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ബുധനാഴ്​ച 763 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 128,843 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​​​ച 662 പേർ ഉൾപ്പെടെ 119,742 പേർ രോഗമുക്​തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 794 ആയി.

ബാക്കി 8307 പേരാണ്​ ചികിത്സയിലുള്ളത്​. 114 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 6892 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ഇതുവരെ 9,40,518 പേർക്ക്​ കുവൈത്തിൽ കോവിഡ്​ പരിശോധന നടത്തി.

തീവ്രപരിചരണ വിഭാഗത്തിൽ നാലുപേർ വർധിച്ചപ്പോൾ മരണവും രണ്ടെണ്ണം കൂടി. െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്​. പുതിയ കേസുകളും​ രോഗമുക്​തിയും രണ്ടുമാസത്തിലേറെയാണ്​ ഏകദേശം ഒപ്പത്തിനൊപ്പമാണ്​. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിന്​ മുകളിലായി​ തുടരുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story