കുവൈത്തിൽ 385 പേർക്ക് കൂടി കോവിഡ്; 670 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 385 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 99,434 പേർക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 670 പേർ ഉൾപ്പെടെ 90,168 പേർ രോഗമുക്തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 584 ആയി. ബാക്കി 8682 പേരാണ് ചികിത്സയിലുള്ളത്. 98 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2263 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
ഹവല്ലി ഹെൽത് ഡിസ്ട്രിക്ടിൽ 105 പേർ, അഹ്മദി ഹെൽത് ഡിസ്ട്രിക്ടിൽ 95 പേർ, ജഹ്റ ഹെൽത് ഡിസ്ട്രിക്ടിൽ 70 പേർ, ഫർവാനിയ ഹെൽത് ഡിസ്ട്രിക്ടിൽ 51 പേർ, കാപിറ്റൽ ഹെൽത് ഡിസ്ട്രിക്ടിൽ 64 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.

