1555 പേർക്ക് കോവിഡ്; 1728 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 1555 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,74,104 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1728 പേർ രോഗമുക്തരായതോടെ ആകെ രോഗമുക്തർ 3,53,936 ആയി. 11 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 2100ലെത്തി. 18,068 പേരാണ് ചികിത്സയിലുള്ളത്. 326 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചുപേർ വർധിച്ചു. 13,786 പേർക്കാണ് പരിശോധന നടത്തിയത്.
11.28 ശതമാനമാണ് രോഗസ്ഥിരീകരണം. 11 മരണം റിപ്പോർട്ട് ചെയ്തതും തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചുപേർ വർധിച്ചതും നിരാശജനകമായി. രാജ്യത്തെ സർക്കാർ ആശുപത്രികളിലെ െഎ.സി.യു വാർഡുകളുടെ 45 ശതമാനത്തോളം നിറഞ്ഞു. പുതിയ കേസുകളേക്കാൾ രോഗമുക്തിയുണ്ടായത് മാത്രമാണ് ആശ്വാസം.
ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.തൊഴിൽ, ജീവിതം എന്നിവക്കുണ്ടാകുന്ന ആഘാതം കണക്കിലെടുത്താണ് കേസുകൾ ഉയർന്നുനിന്നിട്ടും ലോക്ഡൗൺ പോലെയുള്ള നടപടികളിലേക്ക് കടക്കാത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

