Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ദുരിതാശ്വാസം: ഇന്ത്യയിലേക്ക് മെഡിക്കൽ സഹായം അയച്ച് എയർടെക്
text_fieldsbookmark_border
കുവൈത്തിലെ എയർടെക് ഗ്രൂപ് അധികൃതർക്കൊപ്പം ഇന്ത്യൻ അംബാസഡർ സിബി ജോർജ്
കുവൈത്ത് സിറ്റി: കോവിഡ് കാരണം ദുരിതത്തിലുള്ള ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസവുമായി കുവൈത്തിലെ എയർടെക് ഗ്രൂപ്. റഫ്രിജറേഷൻ ആൻഡ് ഒാക്സിജൻ കമ്പനിയാണ് എയർടെക് ഗ്രൂപ്. 100 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജൻ അവർ കുവൈത്ത് സർക്കാർ വഴി ഇന്ത്യയിലേക്ക് അയച്ചു. ഇന്ത്യൻ എംബസിയും കുവൈത്ത് സർക്കാറുമായി സഹകരിച്ചാണ് ഷിപ്മെൻറ് നടത്തിയത്.
സൗജന്യമായാണ് ലിക്വിഡ് ഒാക്സിജനും ഒാക്സിജൻ സിലിണ്ടറുകളും അയക്കുന്നതെന്നും ദുരിതകാലത്ത് ഇന്ത്യക്കൊപ്പം നിൽക്കാനാണ് ശ്രമമെന്നും എയർടെക് ഗ്രൂപ് ചെയർമാൻ അൽ ഹരാത് അബ്ദുൽ റസാഖ് പറഞ്ഞു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് എയർടെക് ഗ്രൂപ് ചെയർമാനെ സന്ദർശിച്ചിരുന്നു.
Next Story

