കോവിഡ് മരണം റെക്കോഡിൽ; 18 പേർ മരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് മരണം റെക്കോഡ് ഭേദിച്ചു. 18 പേരുടെ മരണമാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1961 ആയി. 1718 പേർക്ക് കൂടിയാണ് വൈറസ് ബാധിച്ചത്. ഇതുവരെ രാജ്യത്ത് 3,54,851 പേർക്ക് വൈറസ് ബാധിച്ചു.
1767 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ 3,34,445 പേരാണ് രോഗമുക്തരായത്. ബാക്കി 18,445 പേർ ചികിത്സയിലാണ്. 288 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
14,314 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 12 ശതമാനമാണ് രോഗസ്ഥിരീകരണം. പുതിയ കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും സമീപ ആഴ്ചകളിൽ വർധിച്ചുവരുകയാണ്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നു. കുത്തിവെപ്പ് സുഗമമായി പുരോഗമിക്കുന്നുവെന്നത് മാത്രമാണ് ആശ്വാസം. ഭൂരിഭാഗം പേരും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതോടെ സാമൂഹിക പ്രതിരോധ ശേഷി കൈവരുമെന്നാണ് പ്രതീക്ഷ.

