Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: വാക്​സിനേഷന്​ മുന്നോടിയായി വിദേശികളുടെ വിവര ശേഖരണം

text_fields
bookmark_border
കുട്ടികൾക്ക് കോവിഡ് വാക്​സിൻ നൽകില്ലെന്ന്​ ആരോഗ്യ മന്ത്രാലയം
കോവിഡ്: വാക്​സിനേഷന്​ മുന്നോടിയായി വിദേശികളുടെ വിവര ശേഖരണം
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡിനെതിരെയുള്ള വാക്​സിനേഷൻ ആരംഭിക്കുന്നതിന്​ മുന്നോടിയായി ആരോഗ്യമന്ത്രാലയം വിദേശികളുടെ വിവരശേഖരണം തുടങ്ങി. സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയുടെ സഹകരണത്തോടെയാണ് വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വിവരം ശേഖരിക്കുന്നത്. വിവിധ റെസിഡൻഷ്യൽ ഏരിയകളിലെ ജനസംഖ്യ സംബന്ധിയായ ഏറ്റവും പുതിയ വിവരങ്ങളാണ് ആരോഗ്യമന്ത്രാലയം ശേഖരിക്കുന്നത്. ഇതിനായി താമസക്കാരുടെ പ്രായം, പൗരത്വം എന്നിവ അടിസ്ഥാനമാക്കി പട്ടിക തയാറാക്കുന്ന നടപടികളാണ് സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ സഹകരണത്തോടെ നടന്നുവരുന്നത്.

ജനുവരിയിൽ കോവിഡ് പ്രതിരോധ വാക്​സിൻ വിതരണം ആരംഭിക്കുന്നതിന്​ മുന്നോടിയായാണ് നടപടി. നിലവിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വഴിയും പ്രിവൻഷൻ സെൻററുകൾ വഴിയും ശേഖരിക്കുന്ന വിവരങ്ങൾ തരംതിരിച്ച ശേഷം മന്ത്രാലയത്തി​െൻറ ഡേറ്റബേസിൽ ഉൾപ്പെടുത്തും. വാക്​സിൻ ഇറക്കുമതി ചെയ്യുന്നതിനും സംഭരിക്കുന്നതിനുമായി ആവശ്യമായ ക്രമീകരണങ്ങൾ മന്ത്രാലയത്തി​െൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. ജനുവരിയോടെ വാക്​സിനേഷൻ ഒന്നാംഘട്ടം ആരംഭിക്കാനാണ് സർക്കാർ തീരുമാനം.

ആരോഗ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതിക്കാണ് വാക്​സിൻ ഇറക്കുമതി, സംഭരണം വിതരണം തുടങ്ങിയ നടപടികളുടെ മേൽനോട്ട ചുമതല. പ്രായമായവർ, മാറാരോഗികൾ ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്​സിൻ നൽകുക. കുട്ടികൾക്ക് കോവിഡ് വാക്​സിൻ നൽകില്ലെന്നും ആരോഗ്യമന്ത്രലയം വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story