Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​ പ്രതിസന്ധിയും...

കോവിഡ്​ പ്രതിസന്ധിയും വിലക്കയറ്റവും; നിർമാണ മേഖലയിൽ മാന്ദ്യം

text_fields
bookmark_border
കോവിഡ്​ പ്രതിസന്ധിയും വിലക്കയറ്റവും; നിർമാണ മേഖലയിൽ മാന്ദ്യം
cancel
camera_alt

വിലക്കയറ്റവും കോവിഡും മൂലം സ്​തംഭനാവസ്​ഥയിലായ കുവൈത്തിലെ നിർമാണ മേഖലയുടെ നേർചിത്രം. ജഹ്​റ ഗവർ​ണറേറ്റിലെ സുലൈബിയ വ്യവസായ മേഖലയിൽനിന്നുള്ള ദൃശ്യം
                                                                                                                                    ചിത്രം : ശിഹാബ്​ കൊയിലിൽ

കുവൈത്ത്​ സിറ്റി: കെട്ടിട നിർമാണ വസ്​തുക്കളുടെ വില കുതിക്കുന്നതും കോവിഡ്​ പ്രതിസന്ധിയും റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ മാന്ദ്യം സൃഷ്​ടിക്കുന്നു. കോവിഡ്​ പ്രതിസന്ധിയും ചൈന, ഇന്ത്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക്​ കസ്​റ്റംസ്​ ഡ്യൂട്ടി ചുമത്തുന്നതുമാണ്​ കുവൈത്തിൽ നിർമാണ അസംസ്​കൃക വസ്​തുക്കൾക്ക്​ വില കയറാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്​. പല റിയൽ എസ്​റ്റേറ്റ്​ പ്രോജക്​ടുകളും പാതിവഴിയിൽ നിർത്തിവെച്ചിരിക്കുകയാണ്​.

പ്രാഥമിക ഘട്ടത്തിലുള്ളവ തൽക്കാലം നിർമാണം ആരംഭിക്കാതെ നല്ല സമയത്തിനായി കാത്തിരിക്കുന്നു. കോവിഡ്​ പശ്ചാത്തലത്തിൽ പുതിയ വൻകിട പദ്ധതികളെല്ലാം കുവൈത്ത്​ സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്​. സ്വകാര്യ റിയൽ എസ്​റ്റേറ്റ്​ രംഗവും കിതപ്പിലാണ്​. വലിയ വിഭാഗം വിദേശികൾ നാട്ടിൽ പോയതിനാൽ ഫ്ലാറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ പുതിയ പദ്ധതികൾ തിരക്കിട്ട്​ നടപ്പാക്കിയാൽ ഡിമാൻഡ് ഇല്ലാതെ വലയുമെന്ന ആശങ്കയുണ്ട്​.

വിമാന സർവിസുകൾ സജീവമായി പ്രവാസി കുടുംബങ്ങൾ എത്തിത്തുടങ്ങുന്നത്​ കാത്തിരിക്കുകയാണ്​ കമ്പനികൾ. ആയിരക്കണക്കിന്​ തൊഴിൽ സൃഷ്​ടിച്ചിരുന്ന മേഖലയാണ്​ മാന്ദ്യം അഭിമുഖീകരിക്കുന്നത്​. യന്ത്രങ്ങൾ പ്രവർത്തിക്കാതെ കേടുപിടിക്കുമെന്ന ആശങ്കയുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:construction sectorCovid crisis
Next Story