കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ കോവിഡ് കേസുകളും രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞു. 1226 പുതിയ കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. 1515 പേർ രോഗമുക്തരായി. 13,631 പേരെ പരിശോധിച്ചപ്പോൾ 8.99 ശതമാനമാണ് രോഗസ്ഥിരീകരണം.
18 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 2211 ആയി. ബാക്കി 16855 പേരാണ് ചികിത്സയിലുള്ളത്. 330 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. വെള്ളിയാഴ്ചയും പുതിയ കേസുകളും രോഗസ്ഥിരീകരണ നിരക്കും താരതമ്യേന കുറവായിരുന്നു. 1263 പുതിയ കേസുകളാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 8.82 ശതമാനമായിരുന്നു രോഗ സ്ഥിരീകരണം. കുറേ ആഴ്ചകളിലെ കുറഞ്ഞ നിരക്കാണിത്.