Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: ഏഷ്യൻ...

കോവിഡ്​: ഏഷ്യൻ ഫുട്​സാൽ ടൂർണമെൻറ്​ മാറ്റിവെച്ചു

text_fields
bookmark_border
കോവിഡ്​: ഏഷ്യൻ ഫുട്​സാൽ ടൂർണമെൻറ്​ മാറ്റിവെച്ചു
cancel
camera_alt

കുവൈത്ത്​ ദേശീയ ഫുട്​സാൽ ടീമി​െൻറ പരിശീലനം

കുവൈത്ത്​ സിറ്റി: ഡിസംബർ രണ്ടുമുതൽ 13 വരെ കുവൈത്തിൽ നടത്താൻ നിശ്ചയിച്ച ഏഷ്യൻ ഫുട്​സാൽ (ഫൈവ്​സ്​ ഫുട്​ബാൾ) ടൂർണമെൻറ്​ നീട്ടിവെച്ചു. ​​കോവിഡ്​ പശ്ചാത്തലത്തിൽ ടൂർണമെൻറ്​ നീട്ടിവെക്കാൻ അനുവദിക്കണമെന്ന കുവൈത്ത്​ ഫുട്​ബാൾ അസോസിയേഷ​െൻറ അഭ്യർഥന ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷൻ അംഗീകരിക്കുകയായിരുന്നു. കോവിഡ്​ പ്രതിസന്ധി കാരണം ഡിസംബറിൽ ടൂർണമെൻറ്​ നടത്താൻ പ്രയാസമാണെന്നും മാർച്ചിലോ ഏപ്രിലിലോ നടത്താൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ്​ കുവൈത്ത്​ കത്തയച്ചത്​.

കുവൈത്തിലെ ശൈഖ്​ സഅദ്​ അൽ അബ്​ദുല്ല ഇൻഡോർ സ്​പോർട്​സ്​ ​കോംപ്ലക്​സിലാണ്​ മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്നത്​. വിവിധ രാജ്യങ്ങൾക്കിടയിൽ വിമാന സർവിസ്​ സാധാരണ നിലയിലാവാത്തതും രാജ്യത്തിനകത്തെ കോവിഡ്​ വ്യാപനവുമാണ്​ നീട്ടിവെക്കലിന്​ പ്രേരണ. ലിത്വേനിയയിൽ നടക്കാനിരിക്കുന്ന ലോകകപ്പി​െൻറ ഏഷ്യൻ യോഗ്യത മത്സരം കൂടിയാണ്​ ഏഷ്യൻ ഫുട്​സാൽ. പുതിയ തീയതി ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷൻ പ്രഖ്യാപിച്ചില്ല. അപ്പോഴത്തെ കോവിഡ്​ സാഹചര്യം വിലയിരുത്തി മാർച്ചിലോ ഏപ്രിലിലോ നടത്താനാണ്​ ആലോചനയെന്ന്​ സൂചനയുണ്ട്​.

കുവൈത്ത്​, ബഹ്​റൈൻ, ലബനാൻ, സൗദി, ഒമാൻ, തുർക്​മെനിസ്​താൻ, തായ്​ലൻഡ്​, ഇന്തോനേഷ്യ, വിയറ്റ്​നാം, ഉസ്​ബകിസ്​താൻ, തജികിസ്​താൻ, ഇറാൻ, കിർഗിസ്​താൻ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ ടീമുകളാണ്​ മത്സരിക്കുക. കോവിഡ്​ പ്രതിസന്ധി തീർന്നില്ലെങ്കിൽ കാണി​കളില്ലാതെ നിയന്ത്രണങ്ങളോടെയാണ്​ ടൂർണമെൻറ്​ നടക്കുക. അതിനിടെ, ടൂർണമെൻറ്​ മാറ്റിയ പശ്ചാത്തലത്തിൽ കുവൈത്ത്​ ദേശീയ ടീം പരിശീലന ക്യാമ്പ്​ നിർത്തിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfAsian Futsal Tournament
Next Story