Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്​​സി ജീ​വ​ന​ക്കാ​ർ വ​ൻ പ്ര​തി​സ​ന്ധി​യി​ൽ

text_fields
bookmark_border
കോ​വി​ഡ്​: എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്​​സി ജീ​വ​ന​ക്കാ​ർ വ​ൻ പ്ര​തി​സ​ന്ധി​യി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ണ്ടു​പോ​കു​ന്ന​തി​നാ​ൽ എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്​​സി ജീ​വ​ന​ക്കാ​ർ വ​ൻ പ്ര​തി​സ​ന്ധി​യി​ൽ.വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്കും വി​ദേ​ശ​ത്തു​നി​ന്ന്​ വ​രു​ന്ന കു​വൈ​ത്തി​ക​ൾ​ക്ക്​ നി​ർ​ബ​ന്ധി​ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​ണ്​ എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്​​സി ജീ​വ​ന​ക്കാ​രു​ടെ ഉ​പ​​ജീ​വ​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. വി​ര​ലി​ലെ​ണ്ണാ​വു​ന്ന വി​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ ഒാ​രോ ദി​വ​സ​വും എ​ത്തു​ന്ന​ത്. അ​തി​ലാ​ക​െ​ട്ട പ​ര​മാ​വ​ധി 35 യാ​ത്ര​ക്കാ​ർ മാ​ത്രം. ചി​ല വി​മാ​ന​ങ്ങ​ളി​ൽ ര​ണ്ടോ മൂ​ന്നോ ആ​ളു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

യാ​ത്ര​ക്കാ​രെ ല​ഭി​ക്കാ​ത്ത​തു മാ​ത്ര​മ​ല്ല ഒ​രു മെ​ച്ച​വു​മി​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ടി​യും വ​രു​ന്നു. എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്​​സി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ മാ​ത്രം ആ​ശ്ര​യി​ച്ചാ​ണ്​ നി​ല​നി​ൽ​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​നം നാ​മ​മാ​ത്ര​മാ​യ​തോ​ടെ ഇ​വ​രും പ്ര​തി​സ​ന്ധി​യി​ലാ​യി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ള​ന​ക്ക​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. പ്ര​ശ്​​ന​ങ്ങ​ളെ​ല്ലാം തീ​രും, ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ൽ ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ക​യാ​ണ്​ ഇ​വ​ർ. കു​വൈ​ത്തി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ ഹോ​ട്ട​ൽ റി​സ​ർ​വേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഇൗ ​മാ​തൃ​ക​യി​ൽ ടാ​ക്​​സി റി​സ​ർ​വേ​ഷ​നും നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​വ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്നു.ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യ എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്​​സി ജീ​വ​ന​ക്കാ​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ​ഹാ​യ പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ അ​തു​സം​ബ​ന്ധി​ച്ച്​ ശു​ഭ​വാ​ർ​ത്ത​ക​ളൊ​ന്നു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Airport taxi workersKuwait taxi workers
Next Story