Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

368 പേർക്ക് കോവിഡ്; 652 രോഗമുക്തർ

text_fields
bookmark_border
ഒരാൾ കൂടി മരിച്ചു; 17 പേർ തീവ്രപരിചരണ വിഭാഗത്തിൽ
368 പേർക്ക് കോവിഡ്; 652 രോഗമുക്തർ
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 368 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 652 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മണം 2549 ആയി. 8163 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 139 പേർ കോവിഡ് വാർഡുകളിലും 17 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. 4978 ആണ് കുവൈത്തിലെ ആക്ടിവ് കോവിഡ് കേസുകൾ. പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലും കോവിഡ് വാർഡുകളിലും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കുറഞ്ഞുവരുന്നത് ആശ്വാസമാണ്. രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid affected 368 people; 652 disease-free
Next Story