കോവിഡ്: 304 പുതിയ കേസുകൾ; 351 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 304 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,44,204 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 351 പേർ ഉൾപ്പെടെ 1,40,989 പേർ രോഗമുക്തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 905 ആയി. ബാക്കി 3310 പേരാണ് ചികിത്സയിലുള്ളത്.
79 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 6656 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 11,58,859 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ അധികമായിരുന്നു രോഗമുക്തി. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പുതിയ കേസുകളുടെയും മരണങ്ങളുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാവുന്നതിെൻറ ലക്ഷണമായി വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

