കോവിഡിനെതിരെ ബോധവത്കരണ വിഡിയോയുമായി മലയാളി സുഹൃത്തുക്കൾ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് 19 ലോകമാകെ ഭീതി പരത്തുേമ്പാൾ ബോധവത്കരണ വിഡിയോ പുറത്തിറക്കി കുവൈത്തിലെ മലയാളി സുഹൃത്തുക്കൾ. ‘റെഡ് അലർട്ട്’ എന്ന പേരിലുള്ള ആറ് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോക്ക് തിരക്കഥയെഴുതി സംവിധാന ം ചെയ്തത് നിഷാദ് കാട്ടൂർ ആണ്. എഡിറ്റിങ് നിർവഹിച്ചതും അദ്ദേഹം തന്നെ. അഞ്ജു പുതുശ്ശേരി നിർമിച്ച വിഡിയോ ചിത്രീകരിച്ചത് കുവൈത്തിൽ തന്നെയാണ്.
സാമൂഹിക അകലം പാലിക്കേണ്ടതിെൻറയും സഹജീവി സ്നേഹവും കരുതലും പുലർത്തേണ്ടതിെൻറയും ആവശ്യകത ഉണർത്തുന്ന ചിത്രത്തിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത് കുവൈത്തിലെ പ്രവാസി മലയാളികൾ തന്നെ. ഇൗ പ്രതിസന്ധികാലത്തെ അതിജയിക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് സർക്കാറിനോടൊപ്പം നിൽക്കേണ്ടത്
നമ്മുടെ ബാധ്യതയാണെന്നും അത് നമ്മുടെ തന്നെ സുരക്ഷക്കാണെന്നും ചിത്രം വിളിച്ചുപറയുന്നു. യുദ്ധം അതിജയിച്ച ഇൗ നാടിന് ജനങ്ങളുടെ പ്രാർഥനയും
പിന്തുണയുമുണ്ടെങ്കിൽ കോവിഡ് പ്രതിസന്ധിയെയും അതിജയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പകരാൻ ‘റെഡ് അലർട്ട്’ ശ്രമിക്കുന്നു.
ഡോ. അബ്രഹാം തോമസ് തയാറാക്കിയ ഇംഗ്ലീഷിലുള്ള സംഭാഷണങ്ങൾക്ക് അറബിക് സബ് ടൈറ്റിൽ ഒരുക്കിയത് ഹുസൈൻ. ജിനു വൈക്കത്ത്, ബിൻസ് അടൂർ, ഡോ. അബ്രഹാം തോമസ്, ഹബീബുല്ല മുറ്റിച്ചൂർ, ടി.പി. ശരത്, കിഷോർ എസ്. ചൂരനൊളി, ഷാനവാസ്, ജൈസൺ അഗസ്റ്റിൻ, മഞ്ജുമിത്ര ശരത്, സിത്താര എസ്. ചൂരനൊളി, രമ്യ ജൈസൺ, റയാൻ ബിൻസ്, സാന്ദ്ര ജൈസൺ, എഡിൻ ജൈസൺ തുടങ്ങിയവർ വേഷമിട്ടു. മേക്കപ്പ്: പ്രവീൺ കൃഷ്ണ. മിക്സിങ്: ടോണി ജോൺസ് ജോസഫ്.
കാമറ: സിജോ അബ്രഹാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
