കോവിഡ് ചികിത്സ: കുവൈത്ത് ജപ്പാനിൽനിന്ന് മരുന്ന് എത്തിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് ചികിത്സക്കായി കുവൈത്ത് ജപ്പാനിൽനിന്ന് മരുന്ന് എത്തിക്കുന്നു. അടുത്തയാഴ്ച മരുന്ന് രാജ്യത്ത് എത്തുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ മരുന്നുകാര്യ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു. നിരവധി രാജ്യങ്ങളിൽ നടത്തിയ ക്ലിനിക്കൽ ട്രയലിൽ അനുകൂല ഫലം ലഭിച്ച അവിഗൻ (Avigan) എന്ന മരുന്നാണ് എത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ജപ്പാെൻറയും ലോകാരോഗ്യ സംഘടനയുടെയും മാർഗനിർദേശം അനുസരിച്ചാണ് മരുന്ന് ഉപയോഗിക്കുക. മൂന്നുമാസത്തിലേറെയായി മരുന്നുകളും മറ്റ് ചികിത്സാ ഉപകരണങ്ങളും എത്തിക്കുന്നതിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും നടത്തിവരുന്ന ഏകോപനം അഭിനന്ദനാർഹമാണെന്ന് ഡോ. അബ്ദുല്ല അൽ ബദർ കൂട്ടിച്ചേർത്തു. മരുന്ന് കൈമാറ്റവുമായി ബന്ധപ്പെട്ട് ഏപ്രിൽ 20ന് ജപ്പാനിലെ കുവൈത്ത് എംബസി ജപ്പാൻ അധികൃതരുമായി ധാരണയിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.