കാമറ തുറന്നു; ‘ലോക്ക് ഡൗൺ’ പിറന്നു
text_fieldsകുവൈത്ത് സിറ്റി: ലോക്ക് ഡൗൺ വെറുതെയിരുന്ന് ബോറടിച്ച് തീർക്കാനുള്ളതല്ലെന്നും പലതും ചെയ്യാൻ കഴിയുമെന് നും തെളിയിക്കുന്ന നിരവധി വാർത്തകൾ
നമുക്ക് മുന്നിലെത്തിയതാണ്. ഇവിടെ കലാഹൃദയമുള്ള ഒരുപറ്റം സുഹൃത്തുക്കൾ നല്ലൊരാശയം പ്രാവർത്തികമാക്കി. 17 പേര്‍ വ്യത്യസ്ത ഇടങ്ങളില്‍നിന്ന്
കാമറക്ക് മുന്നിലെത്തിയപ്പോൾ പിറവി യെടുത്തത് ഏഴുമിനിറ്റുള്ള ഹ്രസ്വചിത്രം. സിനിമയുടെ പേരും പ്രമേയവും ‘ലോക്ക് ഡൗൺ’ തന്നെ. പ്രവാസികളുടെ
നിലവ ിലെ സാഹചര്യം നര്‍മ്മത്തില്‍ ചാലിച്ചും വേദനകള്‍ പങ്കുവച്ചും പ്രേഷകന് മുമ്പിലെത്തുകയാണ് ‘കുവൈത്ത് യൂട്യൂബേഴ്സ്’ എന്ന കൂട്ടായ്മ.
അവരവരുടെ താമസ ഇടങ്ങളില്‍ നിന്ന് കാമറകളിലും മൊബൈൽ ഫോണിലുമായി ചിത്രീകരിച്ച രംഗങ്ങള്‍ എഡിറ്റ് ചെയ്തതും സംവിധാനം നിര്‍വഹിച്ചതും
വിഷ്ണു ചിദംബരമാണ്. റോഷ്ണി ജോര്‍ജിയാണ് കഥ തയാറാക്കിയത്. എം.എ. ഷമീര്‍, നജീബ് വാക്കയില്‍, ഫഹദ് പള്ളിയാലില്‍, വിജിന്‍ദാസ്, ശ്രീജിത്ത്,
റജീഷ് പട്ടാമ്പി, ഷാജഹാന്‍ കോക്കൂര്‍, ഫൈസല്‍ മുഹമ്മദ്, ജേക്കബ് കുര്യന്‍, ഹരികൃഷ്ണന്‍, വിഷ്ണു, സമീർ, ജാസിറ സലിം, ജസ്‌ന ജാസിം, ബേബി ഷജില
ഗുലാം, ഡാനിയ ഗുലാം, ജോർജി, റോഷ്‌നി ജോർജി, വിഷ്ണു ചിദംബരൻ എന്നിവരാണ് അഭിനേതാക്കള്‍.
ഉപ്പേരി മീൽസിെൻറ ബാനറിൽ നിർമിച്ച 90 ഷോട്ടുകളുള്ള ചിത്രം ഈ സമയവും നമ്മള്‍ കടന്നുപോകും, ഈ മഹാമാരിയെ നമ്മള്‍ അതിജീവിക്കും എന്ന ശുഭപ്രതീക്ഷ പങ്കുവച്ചാണ് അവസാനിക്കുന്നത്. യൂട്യൂബില്‍ വിവിധ പരിപാടികളിലൂടെ കഴിവ് തെളിയിച്ച കൂട്ടായ്മയാണ് കുവൈറ്റ് യൂട്യുബേഴ്‌സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
