Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ എട്ട്...

കുവൈത്തിൽ എട്ട് പേർക്ക് കൂടി കോവിഡ്; രോഗബാധിതർ 80 ആയി

text_fields
bookmark_border
കുവൈത്തിൽ എട്ട് പേർക്ക് കൂടി കോവിഡ്; രോഗബാധിതർ 80 ആയി
cancel

കുവൈത്ത് സിറ്റി: 8 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കുവൈത്തിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 80 ആയി. നാല് പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ട്. അഞ്ച് പേർക്ക് രോഗമില്ലെന്നും സ്ഥിരീകരിച്ചു.

വൈറസ്​ പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തിൽ കോഫി ഷോപ്പുകൾ, റെസ്​റ്റാറൻറുകൾ, ഷോപ്പിങ്​ മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിവയെല്ലാം വ്യാഴാഴ്​ച മുതൽ അടച്ചിടാൻ അധികൃതർ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന്​ മറ്റുരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാർഗോഒഴികെയുള്ള എല്ലാ വിമാനങ്ങളും വെള്ളിയാഴ്​ച മുതൽ നിർത്തിവെച്ചിരിക്കുകയാണ്.

വ്യാഴാഴ്​ച മുതൽ മാർച്ച്​ 26 വരെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഒാഫിസുകൾ മാർച്ച്​ 27, 28 വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കഴിഞ്ഞ്​ 29 ഞായറാഴ്​ചയാണ്​ തുറന്നുപ്രവർത്തിക്കുക. സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം ആണ്​ ഇക്കാര്യം അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskuwait news
News Summary - Covid 19 in Kuwait total Numbur to 80-Kuwait
Next Story