Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: കുവൈത്തിൽ...

കോവിഡ്​: കുവൈത്തിൽ സ്​കൂൾ അവധി രണ്ടാഴ്​ച കൂടി നീട്ടിയേക്കും

text_fields
bookmark_border
കോവിഡ്​: കുവൈത്തിൽ സ്​കൂൾ അവധി രണ്ടാഴ്​ച കൂടി നീട്ടിയേക്കും
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ വൈറസ്​ ഭീതിയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ വിദ്യാഭ്യ ാസ മന്ത്രാലയം രണ്ടാഴ്​ച കൂടി അവധി നീട്ടിയേക്കും. ദേശീയ ദിനാഘോഷം കഴിഞ്ഞ്​ മാർച്ച്​ ഒന്നിന്​ തുറക്കേണ്ട സ്വകാ ര്യ, സർക്കാർ സ്​കൂളുകൾ നിലവിലെ തീരുമാനപ്രകാരം മാർച്ച്​ 15നാണ്​ തുറക്കുക.

ഇത്​ രണ്ടാഴ്​ച കൂടി നീട്ടുന്നത്​ മന്ത്രാലയം പരിഗണിച്ചുവരികയാണ്​. ഒരുമാസത്തിലേറെ അധികമായി അവധി നൽകേണ്ടി വരു​േമ്പാഴുള്ള പ്രതിസന്ധി മറികടക്കാൻ ഇൗ വർഷം കരിക്കുലം വെട്ടിക്കുറക്കുന്നതും ​പരീക്ഷക്ക്​ ശേഷമുള്ള പൊതു അവധി റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള സാധ്യതകൾ അധികൃതർ പരിഗണിക്കുന്നു. അടുത്ത ദിവസം നടക്കുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സ്​കൂളുകൾ വഴി കൊറോണ പരന്നാൽ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന വിലയിരുത്തലി​​​െൻറ അടിസ്ഥാനത്തിലാണ്​ ഇക്കാര്യത്തിൽ പരീക്ഷണത്തിന്​ നിൽക്കേണ്ടെന്ന്​ മന്ത്രാലയം തീരുമാനിച്ചത്​.

സ്​കൂൾ തുറന്നാലും സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന്​ ഡയറക്​ടർമാർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. അതിനിടെ പെ​െട്ടന്ന്​ ലഭിച്ച ദീർഘ അവധി മുതലാക്കി സർക്കാർ സ്​കൂളുകളിലെ അധ്യാപകർ ഉൾപ്പെടെ ഒരു വിഭാഗം ജീവനക്കാർ വിദേശരാജ്യങ്ങളിലേക്ക്​ പോയിട്ടുണ്ട്​. ഇവരോട്​ ആരോഗ്യമന്ത്രാലയത്തിൽനിന്ന്​ വൈറസ്​ ബാധയില്ലെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ കാണിച്ച്​ ജോലിക്ക്​ കയറിയാൽ മതിയെന്ന്​ നിർദേശിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCoronavirusCovid 19
News Summary - Covid 19 kuwait school closed-Gulf News
Next Story