Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​ പ്രതിരോധം:...

കോവിഡ്​ പ്രതിരോധം: കുവൈത്തിൽ സ്വകാര്യ ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ നിർദേശം​

text_fields
bookmark_border
കോവിഡ്​ പ്രതിരോധം: കുവൈത്തിൽ സ്വകാര്യ ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ നിർദേശം​
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ സ്വകാര്യ മേഖലയിലെ ആശുപത്രികളൊഴികെയുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. വലിയ ആശുപത്രികൾക്ക്​ മാത്രം പരിമിതമായ തോതിൽ പ്രവർത്തിക്കാൻ അനുമതിയുണ്ട്​. വലിയ ആശുപത്രികളിൽ സാധാരണ ശസ്​ത്രക്രിയ നിർത്തിവെക്കാനും അടിയന്തര ശസ്​ത്രക്രിയകൾ മാത്രം നടത്താനും നിർദേശിച്ചു.

ഒ.പി 50 ശതമാനത്തിലേക്ക് കുറക്കാൻ സ്വകാര്യ ആശുപത്രികൾ ക്രമീകരണങ്ങൾ വരുത്തണം. പരിശോധനക്കെത്തുന്നവർ കൂടിക്കലർന്ന്​ ഇരിക്കാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തണം. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ മുൻകൂട്ടി അനുമതിയില്ലാത്തവരെ ആശുപത്രിയിലേക്ക്​ പ്രവേശിപ്പിക്കരുത്​.

ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ മെഡിക്കൽ സേവന കാര്യ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറിയാണ് എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളും സ്വകാര്യ ക്ലിനിക്കുകളും അടച്ചു പൂട്ടാനും സ്വകാര്യ മേഖലയിലെ ആശുപത്രികളോട് കർശന നിയന്ത്രണങ്ങളേർപെടുത്താനും ആവശ്യപ്പെട്ട്​ നിർദേശം നൽകിയത്. ഞായറാഴ്​ച മുതലാണ്​ നിർദേശത്തിന്​ പ്രാബല്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscorona virusprivate clinics
News Summary - covid 19: kuwait private clinics shut down -gulf news
Next Story