Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​​: കുവൈത്തിൽ...

കോവിഡ്​​: കുവൈത്തിൽ ശനിയാഴ്​ച സംഭാവന കാമ്പയിൻ

text_fields
bookmark_border
കോവിഡ്​​: കുവൈത്തിൽ ശനിയാഴ്​ച സംഭാവന കാമ്പയിൻ
cancel

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ ഫണ്ടിലേക്ക്​ സംഭാവന സ്വീകരിക്കാനായി ശനിയാഴ്​ച കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചതായി സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ 41 ചാരിറ്റി സംഘനടകള്‍ കാമ്പയിനില്‍ പങ്കെടുക്കും. മന്ത്രാലയത്തി​​െൻറ വെബ്‌സൈറ്റ് വഴിയാണ് കാമ്പയിൻ ഉദ്​ഘാടനംചെയ്യുന്നത്. ഒാണ്‍ലൈന്‍ വഴിയാണ്​ സംഭാവന സ്വീകരിക്കുക. സാമൂഹിക ക്ഷേമ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്​ദുല്‍ അസീസ് ശുഐബാണ് ഇക്കാര്യംഅറിയിച്ചത്.

കോവിഡ് 19 പ്രതിരോധിക്കാൻ സർക്കാർ രൂപവത്​കരിച്ച പ്രത്യേക ഫണ്ടിൽ ഇതുവരെ 22,807,885 ദീനാര്‍ സംഭാവന ലഭിച്ചതായി ബന്ധപ്പെട്ടവൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പ് വരെയുള്ള കണക്കാണിത്. കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്​​മ​െൻറ്​ ആണ്​ ഏറ്റവും വലിയ തുക സംഭവന ചെയ്തത്. ഒരു കോടി ദീനാറായിരുന്നു ഇവര്‍ സംഭവന ചെയ്തത്. ഏറ്റവും ചുരുങ്ങിയ സംഭാവന കുവൈത്തിലെ സാധാരണക്കാരന്‍ നല്‍കിയ 10 ദീനാറാണെന്നും അധികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - covid 19 kuwait news
Next Story