നിർദേശം ലംഘിച്ച് പള്ളികളുടെ പുറത്ത് സംഘടിത നമസ്കാരം
text_fieldsകുവൈത്ത് സിറ്റി: കൊറോണ വ്യാപനം തടയാൻ സർക്കാർ പുറപ്പെടുവിച്ച വിലക്ക് ലംഘിച്ച് പലയിടത്തും പള്ളിമുറ്റത്ത് സംഘടിത നമസ്കാരം. ജുമുഅ, ജമാഅത്ത് (സംഘടിത) നമസ്കാരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കാനും പളികൾ അടച്ചിടാനും കുവൈത്ത് മതകാര്യ മന്ത്രാലയം മാർച്ച് 13നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വീടുകളിൽ നമസ്കരിക്കണമെന്നും പ്രവാചക വചനത്തിെൻറ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചതെന്നും മതകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ബുഖാരി, മുസ്ലിം തുടങ്ങിയ പ്രമുഖർ റിപ്പോർട്ട് ചെയ്ത പ്രവാചക വചനങ്ങൾ മുൻനിർത്തിയാണ് ഈ നിർദേശം പുറപ്പെടുവിക്കുന്നതെന്നും ഫത്‌വയിൽ വ്യക്തമാക്കിയതാണ്. എന്നാൽ, ഇത് ഗൗരവത്തിലെടുക്കാതെയാണ് മസ്ജിദുകളുടെ മുറ്റത്ത് തുണി വിരിച്ച് സംഘടിത നമസ്കാരം നടത്തുന്നത്. മാസ്കും കൈയുറയും പോലെയുള്ള വൈറസ് പ്രതിരോധ മുൻകരുതൽ ഒന്നും സ്വീകരിക്കാതെയാണ് ഇടകലരൽ. പൊലീസ് ഇടപെട്ട് ആളുകളെ ഒഴിപ്പിക്കുന്നുവെങ്കിലും പലയിടത്തും സംഘടിത നമസ്കാരം നിർബാധം തുടരുന്നു.
വൈറസ് ബാധയുള്ള ഒരാൾ ഇക്കൂട്ടത്തിലുണ്ടാവുകയും മറ്റുള്ളവരിലേക്ക് പകരാൻ ഇടവരുകയും ചെയ്താൽ കാര്യങ്ങൾ കൈവിട്ടുപോവും. കൊറോണ വൈറസിനെ പടികടത്താൻ വിവിധ മന്ത്രാലയങ്ങൾ കഠിനാധ്വാനം ചെയ്യുേമ്പാളാണ് ഒരുവിഭാഗം നിർദേശങ്ങൾക്ക് വിലകൽപ്പിക്കാതെ തന്നിഷ്ടം കാണിക്കുന്നത്. രോഗവ്യാപനത്തിന് കാരണമാവുമെന്ന് ഭയക്കുന്ന സാഹചര്യത്തിൽ പള്ളിയിൽ വരുന്നത് ഒഴിവാക്കി വീട്ടിൽ നമസ്കരിക്കുക തന്നെയാണ് ചെയ്യേണ്ടതെന്നാണ് ഇസ്ലാമിക പണ്ഡിതന്മാർ വ്യക്തമാക്കുന്നത്. തന്നെയുമല്ല, വിലക്ക് ലംഘിച്ച് പള്ളിമുറ്റത്ത് സംഘടിത നമസ്കാരത്തിനെത്തുന്നത് നിയമലംഘനമാണെന്നും പിടികൂടി നാടുകടത്താൻ മടിക്കില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
