കുവൈത്ത്: കോവിഡിനെതിരെ കരുതൽ വോട്ട്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നത് കനത്ത ജാഗ്രതയിൽ. സാമൂഹിക അകലം ഉറപ്പുവരുത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. ഒരു മീറ്റർ അകലത്തിൽ കസേരയിട്ടായിരുന്നു കാത്തിരിപ്പ്. മാസ്കും കൈയുറയും ധരിച്ചാണ് വോട്ടർമാർ എത്തിയത്. പ്രവേശന കവാടത്തിൽ സാനിറ്റൈസറുമായി ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു.
ശരീര താപനില പരിശോധിച്ചാണ് അകത്തേക്ക് കടത്തിവിട്ടത്. സംശയമുള്ളവർക്ക് കോവിഡ് പരിശോധന നടത്തി. ഇതിനായി എല്ലാ പോളിങ് സ്റ്റേഷനുകളോടും അനുബന്ധിച്ച് ക്ലിനിക്ക് സ്ഥാപിച്ചു. സ്പർശന സാധ്യതയുള്ള പ്രതലങ്ങളെല്ലാം ഇടക്കിടെ അണുവിമുക്തമാക്കിക്കൊണ്ടിരുന്നു. കോവിഡ് ബാധിതർക്കായി എല്ലാ ഗവർണറേറ്റിലും ഒാരോ ബൂത്ത് പ്രത്യേകം ക്രമീകരിച്ചു. ഇവിടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ അധിക ജാഗ്രതയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

