വീട്ടുനിരീക്ഷണം ലംഘിക്കുന്നവർക്ക് പിഴ ഇൗടാക്കും -മന്ത്രി
text_fieldsകുവൈത്ത് സിറ്റി: വീട്ടുനിരീക്ഷണം ലംഘിക്കുന്നവർക്ക് പിഴ ഇൗടാക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി മറിയം അഖീൽ വ്യക്തമാക്കി. വീട്ടുനിരീക്ഷണം ബാധകമായ ആളുകൾ ജോലി സ്ഥലത്തേക്കും മറ്റും പോവുന്നത് നിയമലംഘനമാണ്. ഇത്തരക്കാരെ ജോലിയിൽ കയറാൻ അനുവദിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നത് കണ്ടുപിടിക്കാൻ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ബ്രിട്ടൻ, ജർമനി, സ്പെയിൻ, ഫ്രാൻസ്, അമേരിക്ക, ഇൗജിപ്ത്, ചൈന, ഹോേങ്കാങ്, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിനിന്ന് വന്നവർക്ക് നിർബന്ധിത നിരീക്ഷണവും മറ്റു രാജ്യങ്ങളിൽനിന്ന് വന്നവർക്ക് രണ്ടാഴ്ചത്തെ വീട്ടുനിരീക്ഷണവുമാണ് കുവൈത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. നിർബന്ധിത നിരീക്ഷണ പട്ടികയിലുള്ള രാജ്യക്കാർ ആരോഗ്യ മന്ത്രാലയത്തെ ബന്ധപ്പെടണം. വീട്ടുനിരീക്ഷണത്തിലുള്ളവർ രണ്ടാഴ്ച വീടുകളിൽ കഴിയുകയും എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ മന്ത്രാലയത്തെ ബന്ധപ്പെടുകയുമാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
