കുവൈത്ത്: ശമ്പളം വെട്ടിക്കുറക്കാൻ അനുവദിച്ച് തൊഴിൽ നിയമ ഭേദഗതിക്ക് അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം തൊഴിലാളിയും തൊഴിലുടമയും ധാരണയിലെത്തി വെട്ടിക്കാൻ അനുമതി. ഇതുസംബന്ധിച്ച തൊഴിൽനിയമ ഭേദഗതിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനം കുറഞ്ഞ് സംരംഭങ്ങൾ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ചെലവുചുരുക്കലിെൻറ ഭാഗമായി ശമ്പളം കുറക്കാൻ അനുമതി നൽകിയത്. നിലവിലെ തൊഴിൽ നിയമ പ്രകാരം എന്ത് സാഹചര്യത്തിലും കരാറിൽ പറഞ്ഞ ശമ്പളത്തിൽനിന്ന് കുറവുവരുത്താൻ അനുമതിയുണ്ടായിരുന്നില്ല. അതിനിടെ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ ആനുകൂല്യം കവരുന്ന തൊഴിൽനിയമ ഭേദഗതിക്കെതിരെ പാർലമെൻറ് അംഗങ്ങൾ രംഗത്തെത്തി.
സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ 97 ശതമാനവും വിദേശികളാണ്. തൊഴിലും സംരംഭവും നിലനിർത്തുന്നതിന് ഉഭയ സമ്മതപ്രകാരം ശമ്പളം വെട്ടിക്കുറക്കാം എന്നാണ് പറയുന്നതെങ്കിലും തൊഴിലുടമകൾ നിർബന്ധിച്ചും സമ്മർദ്ദം ചെലുത്തിയും ശമ്പളം കുറക്കാൻ ഇടയാക്കുമെന്ന് എം.പിമാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
