കുവൈത്തിൽ കിക്ക് ബോക്സിങ് വഴി വന്ന കൊറോണ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശി സമൂഹത്തിലേക്ക് കൊറോണ വരാൻ നിമിത്തമായത് അസർബൈജാനിൽ നടന്ന കിക്ക് ബോക ്സിങ് ചാമ്പ്യൻഷിപ്പ്. ഇവിടേക്ക് കുവൈത്തിൽനിന്നുള്ള മത്സരാർഥികളുമായി പോയ ഇൗജിപ്ഷ്യൻ പൗരനാണ് കുവൈത്ത ിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ച വിദേശി. ഇയാളുമായി ബന്ധം പുലർത്തിയ ഏഴ് ഇൗജിപ്തുകാർക്കും ഒരു സുഡാനിക്കും ഒരു ഇന്ത്യക്കാരനും പിന്നീട് കൊറോണ പരിശോധനയിൽ പോസിറ്റീവ് ആയി സ്ഥിരീകരിച്ചു.
ഫെബ്രുവരി 20നാണ് ഇൗജിപ്ത് പൗരൻ സംഘവുമായി അസർബൈജാനിലേക്ക് പോയത്. ഇയാളുമായി അടുത്ത ബന്ധം പുലർത്തിയവർക്ക് മാത്രമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇത്തരം ആളുകളെ കണ്ടെത്തി നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് വലിയ വലിയ ആശങ്കയുടെ ആവശ്യമില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.
ഇയാളുടെ ആയോധന കാല പരിശീലന സ്ഥാപനം പ്രവർത്തിച്ചിരുന്ന മാളിലെ ശുചീകരണ ജീവനക്കാരനാണ് വൈറസ് സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശി. ഇൗ മാളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയെല്ലാം ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാരൻ താമസിച്ച കെട്ടിടം അധികൃതർ മുദ്രവെച്ച് െഎസൊലേറ്റ് ചെയ്തിട്ടുണ്ട്. ശുചീകരണ, സെക്യൂരിറ്റി ജീവനക്കാർ കൂട്ടമായി താമസിക്കുന്ന കെട്ടിടമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
