Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: 1198 പുതിയ...

കോവിഡ്​: 1198 പുതിയ രോഗികൾ; ഒമ്പതു​ മരണം

text_fields
bookmark_border
കോവിഡ്​: 1198 പുതിയ രോഗികൾ; ഒമ്പതു​ മരണം
cancel

കു​വൈ​ത്ത്​ സി​റ്റി: ശ​നി​യാ​ഴ്​​ച 1198 പേ​ർ​ക്ക്​ കോ​വി​ഡ്​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ചു. ഒ​മ്പ​ത്​ പേ​ർ​കൂ​ടി മ​രി​ച്ചു. ഇ​തു​വ​രെ 2,27,178 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച​ത്. ശ​നി​യാ​ഴ്​​ച 1336 പേ​ർ ​ഉ​​ൾ​പ്പെ​ടെ 2,11,360 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. ബാ​ക്കി 14,539 പേ​രാ​ണ്​ ചി​കി​ത്സ​യി​ലാ​ണ്​. 250 പേ​ർ തീ​വ്ര​പ​രി​​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ എ​ട്ടു​പേ​ർ വ​ർ​ധി​ച്ചു. പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​തി​പ്പു​ണ്ടാ​യി.

ഇ​തു​വ​രെ കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്​ 1279 പേ​രാ​ണ്. 7729 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തു​വ​രെ രാ​ജ്യ​ത്ത്​ 20,22,843 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി. ഭാ​ഗി​ക ക​ർ​ഫ്യൂ ന​ട​പ്പാ​ക്കി​യി​ട്ടും കേ​സു​ക​ൾ കു​റ​യാ​ത്ത​ത്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ട്.

പ​രി​ശോ​ധ​ന കു​റ​വാ​യ​തി​നാ​ലാ​ണ്​ ശ​നി​യാ​ഴ്​​ച കേ​സു​ക​ളി​ൽ കു​റ​വ്​ വ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. വെ​ള്ളി​യാ​ഴ്​​ച 1500ലേ​റെ ​പു​തി​യ കേ​സു​ക​ളും 12 മ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണ​വും ഒ​പ്പ​ത്തി​നൊ​പ്പം വ​ർ​ധി​ക്കു​ന്ന​ത്​ മാ​ത്ര​മാ​ണ്​ നേ​രി​യ ആ​ശ്വാ​സം. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി​രു​ന്നു. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വാ​ർ​ഡു​ക​ൾ നി​റ​ഞ്ഞു​വ​രു​ക​യാ​ണ്.

കർഫ്യൂ ലംഘനം: 19 പേർ കൂടി പിടിയിൽ

14 കു​വൈ​ത്തി​ക​ളും അ​ഞ്ചു​​​​​​​​​​​​​​​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്

കു​വൈ​ത്ത്​ സി​റ്റി: ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 14 കു​വൈ​ത്തി​ക​ളും അ​ഞ്ചു​​ വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ 19 പേ​ർ കൂ​ടി അ​റ​സ്​​റ്റി​ലാ​യി. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​മ്പ​ത്, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്ന്, അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ഏ​ഴ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം. കാ​പി​റ്റ​ൽ, ഫ​ർ​വാ​നി​യ, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ആ​രും അ​റ​സ്​​റ്റി​ലാ​യി​ല്ല. ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ. രാ​ത്രി എ​ട്ടു​വ​രെ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ ന​ട​ക്കാ​ൻ പ്ര​ത്യേ​കാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covidupdates
Next Story