കോവിഡ്: 1019 പുതിയ കേസുകൾ; 971 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച 1019 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,88,024 പേർക്കാണ് വൈറസ് ബാധിച്ചത്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1067 ആയി. 971 പേർകൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,76,019 പേരാണ്. ബാക്കി 10,938 പേർ ചികിത്സയിലാണ്. 152 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചുപേർ വർധിച്ചു.
9036 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 17,64,536 പേർക്ക് വൈറസ് പരിശോധന നടത്തി. കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചത് ആശങ്കക്കിടയാക്കുന്നു. ആയിരത്തിന് മുകളിലാണ് സമീപ ദിവസങ്ങളിലെ കോവിഡ് കേസുകൾ. രാജ്യത്തെ ആശുപത്രികളിൽ ലഭ്യമായ െഎ.സി.യു വാർഡുകളുടെ മൂന്നിലൊന്ന് ഇതിനകം നിറഞ്ഞു.
കൂടുതൽ െഎ.സി.യു വാർഡ് സ്ഥാപിച്ച് ചികിത്സ ശേഷി വർധിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നു. രണ്ടാഴ്ചക്കിടെ ഒന്നര ഇരട്ടിയിലധികമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടായത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്.

