മുൻ എം.പിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്
text_fieldsമുൻ എം.പി സലാഹ് അൽ ഖുർഷിദ്
കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് കേസിൽ മുൻ കുവൈത്ത് പാർലമെൻറ് അംഗം സലാഹ് അൽ ഖുർഷിദിനെ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഉത്തവ്. കീഴ്ക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീൽ തള്ളിയാണ് പരമോന്നത കോടതി അറസ്റ്റിന് അനുമതി നൽകിയത്. ഏഴു വർഷം കഠിനതടവാണ് ഖുർഷിദിന് വിധിച്ചിരിക്കുന്നത്. ബംഗ്ലാദേശ് മുൻ എം.പി ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിലാണ് വിധി.കേസിൽ കുറ്റമുക്തനാക്കിയ എം.പി സഅദൂൺ ഹമ്മാദിനെ വിട്ടയക്കാനും കോടതി ഉത്തരവിട്ടു.. സമർപ്പിച്ച മറ്റ് അപ്പീലുകൾ നവംബർ 28ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

